കൊടുവള്ളി: കിഴക്കോത്ത് വില്ലേജ് ഓഫീസറുടെ അനാസ്ഥ കാരണം പ്രളയ ദുരിതാശ്വാസ സഹായം ലഭിച്ചില്ല എന്ന പരാതിയുമായി പഞ്ചായത്തിലെ കൂടുതൽ ആളുകൾ വരുന്നു
കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ 4, 5, 6, 7, 8, 9, 10, 11 എന്നീ വാർഡുകളിലായി ഏകദേശം 250 വീടുകളിൽ വെള്ളം കയറിയിരുന്നു. എന്നാൽ ആകെ 13 പേർക്ക് ആനുകുല്യം ലഭിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അതിൽ പലരുടെയും അക്കൗണ്ടിൽ പണം എത്തിയിട്ടില്ല.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ 80 ഓളം വീടുകളിൽ കഴിഞ്ഞ ജൂൺ, ആഗസ്റ്റ് എന്നീ മാസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയിരുന്നു. അവർക്ക് ഇതുവരെ പ്രളയബാധിതർക്കുള്ള അടിയന്തിര ധനസഹായം ലഭിച്ചിട്ടില്ല.
ഈ വിവരം കഴിഞ്ഞ ദിവസം 'എളേറ്റിൽ ഓൺലൈൻ' റിപ്പോർട്ട് ചെയ്തിരുന്നു.വാർഡ് മെമ്പറെ ബന്ധപ്പെട്ടപ്പോൾ യഥാസമയം ഗ്രാമ പഞ്ചായത്തിലും,വില്ലേജിലും ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയാതായി അറിയാൻ കഴിഞ്ഞു.പഞ്ചായത്ത അധികാരികളും ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്.
സാമ്പത്തികമായി വളരെ പരാധീനത അനുഭവിക്കുന്ന ഇവർക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കുന്നതിനു വേണ്ടി ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീൻ ജില്ലാ കലക്ടർക്ക് പരാതി നൽകി.
Related News:
വില്ലേജ് ഉദ്യോഗസ്ഥന്റെ അനാസ്ഥ മൂലം പ്രളയ ബാധിതർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി


