Trending

MDMAയുമായി യുവാവ് അറസ്റ്റിൽ.

കോഴിക്കോട്: മാരക ലഹരിമരുന്നായ MDMAയുമായി കൊടുവള്ളി കിഴക്കോത്ത് എളേറ്റിൽ വട്ടോളി സ്വദേശി കരിമ്പാരകുണ്ടം കൈതക്കൽ നൗഫൽ (37) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 12 ഗ്രാമോളം MDMAയും ലഹരി കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു.

കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്ത്.എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രവീൺ കുമാർ.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജു.സി.പി, മുഹമ്മദ് അബ്ദുൾ റഹൂഫ് എൻ.പി, വുമൺ സിവിൽ എക്സൈസ് ഓഫീസർ അമൽഷ.കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ തോബിയാസ് ടി.എ, അജിൻ ബ്രൈറ്റ്, ജിഷ്ണു.സി.പി, വൈശാഖ്.കെ, AEC സ്ക്വാഡ് അംഗം ജിത്തു.പി.പി, ഡ്രൈവർ പ്രബീഷ്.എൻ.പി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right