കുന്നമംഗലം: പതിനൊന്നാം മൈലിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം. മൂന്ന് പേർ മരണപ്പെട്ടു. കാർ യാത്രക്കാരായ രണ്ട് പേരും പിക്കപ്പ് ഡ്രൈവറും ആണ് മരണപ്പെട്ടത്.
കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27) ഇങ്ങാപ്പുഴ സ്വദേശി സുബിക്ക്. വയനാട് പൊയ്തന സ്വദേശി സമീർ എന്നിവരാണ് മരണപ്പെട്ടത്.
ഗുരുതര പരിക്കേറ്റ പിക്കപ്പിലെ സഹ യത്രികനായ പൊയ്തന സ്വദേശി സഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു.
അമിത വേഗത്തിൽ എത്തിയ കാർ പിക്കപ്പിൽ ഇടിക്കുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു.
Tags:
WHEELS