കൊടുവള്ളി : വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹ (12) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം.കച്ചേരിമുക്കിന് സമീപമുള്ള ഇവരുടെ വീടിനോട് ചേർന്ന് കടന്നു പോകുന്ന ഇലക്ട്രിക് ലൈനിൽ വീടിൻ്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകടം. ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത്. എന്നാൽ പുതിയ വീട് നിർമ്മിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.
അപകടം നടന്ന
ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Tags:
OBITUARY