പൂനൂർ: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാത പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.
ഇന്ന് രാവിലെ 9 മണിയോടെ പൂനൂർ അങ്ങാടിയിലെ മുജാഹിദ് പള്ളിക്ക് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് സ്റ്റോപ്പ് പൂർണമായി തകർന്നു.
ബാലുശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വിദ്യാർത്ഥിനി മാത്രമാണ് ബസ് സ്റ്റോപ്പിലുണ്ടായിരുന്നത്.
മറ്റു യാത്രക്കാർ തൊട്ടുമുമ്പ് വന്ന ബസ്സിൽ കയറിപ്പോയതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.