ദുബായ്: എളേറ്റിൽ ചളിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി. ചളിക്കോട് തയമ്മാട്ടുമ്മൽ ഹുസൈൻ എന്നവരുടെ മകൻ അലി ഹൈദർ (27) ആണ് മരണപ്പെട്ടത്.
മാതാവ്: സുലൈഖ. സഹോദരൻ: അഷ്‌റഫ് ഷഹബാസ്
(എ.എം.യു.പി. സ്കൂൾ - വലിയപറമ്പ് [കത്തറമ്മൽ]).
പ്രഭാതസവാരിക്കിടെ വിശ്രമിക്കാൻ ഇരുന്നപ്പോൾ കടലിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു എന്നാണ് അറിഞ്ഞ വിവരം. മയ്യിത്ത് നാട്ടിലേക്കു എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരായ പൊതുപ്രവർത്തകർ ശ്രമം നടത്തി വരുന്നു. മറ്റു വിവരങ്ങൾ പിന്നീട്.