Trending

നാല് കിലോ കഞ്ചാവുമായി കൊടുവള്ളി സ്വദേശികളായ രണ്ട് പേരെ കുന്ദമംഗലം പോലീസ് പിടികൂടി

കുന്നമംഗലം: കുന്നമംഗലം പോലീസ് നടത്തിയ പരിശോധനയിൽ നാല് കിലോയോളം കഞ്ചാവുമായി കൊടുവള്ളി സ്വദേശികളായ രണ്ട് പേർ പിടിയിലായി. കൊടുവള്ളി ആവിലോറ കോട്ടക്കൽ സ്വദേശി അൻവർ (അമ്പു - 36), നരിക്കുനി പാലങ്ങാട് സ്വദേശി സഫ്തർ ആഷിമി (32) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് പുലർച്ചെ ആരാമ്പ്രം അങ്ങാടിക്ക് സമീപത്തുവെച്ചാണ് കുന്ദമംഗലം പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. 
പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടത്തെയും വിതരണ ശൃംഖലയെയും കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പിടിയിലായ പ്രതികൾ പെരിന്തൽമണ്ണ
ഭാഗത്തു നിന്ന് ആണ് വാഹനത്തിൽ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. അത്
 പലയിടങ്ങളിലേക്കായി
വിതരണത്തിന് കൊണ്ടുപോവുകയായിരുന്നു. അതിനിടയിലാണ് ഡാൻസ് ഹാപ്
സംഘവും കുന്നമംഗലം പോലീസും
ഇവരെ പിടികൂടിയിരിക്കുന്നത്.ഈ സംഭവുമായി ബന്ധപ്പെട്ട് ഇവർ
സഞ്ചരിച്ചിരുന്ന ഇന്നോവ കാറും
പോലീസ് കസ്റ്റഡിയിൽ എടുത്തു.

സഫ്തർ ഹാഷിമിയാണ്
ഇതിലെ ഏറ്റവും പ്രധാനി.ഇയാളിൽ
നിന്ന് നേരത്തെ നിലമ്പൂരിൽ വെച്ചുകൊണ്ട് 55 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് കേസുണ്ട്. കൂടാതെ എം.ഡി.എം.എ.
കേസുമായി ബന്ധപ്പെട്ട് നടക്കാവ്
സ്റ്റേഷനിലും കേസുണ്ട്. 

ഇരുവരും മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയവരാണ്. ഇതിനിടെയാണ് വീണ്ടും പിടിയിലാവുന്നത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.




Previous Post Next Post
3/TECH/col-right