Trending

കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്.

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ 3,5 വാർഡുകൾ ഉൾപ്പെടുന്ന ചളിക്കോട് പ്രദേശത്ത് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 14 പേർക്ക് രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഇതിൽ 4 പേർ വിവിധ ആശുപത്രിയിലും മറ്റുള്ളവർ വീട്ടിലും ചികിൽസയിൽ ആണ്. 

രോഗ പകർച്ചയുടെ 
പനി , തലവേദന, ഓക്കാനം, ചർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടേണ്ടതാണ്. ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന രോഗമായതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കേണ്ടതുമാണ്.

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക

* കിണറുകളും ജലസ്രോതസ്സുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തുക

* ഭക്ഷണത്തിനു മുൻപും മലമൂത്രവിസർജനത്തിനു ശേഷവും കൈകൾ സോപ്പു ഉപയോഗിച്ച് കഴുകുക

*രോഗലക്ഷണങ്ങളുള്ളവരും സമ്പർക്കുള്ളവരും ഭക്ഷണം കൈകാര്യം ചെയ്യാതിരിക്കുക.

മഞ്ഞപ്പിത്ത രോഗനിർണ്ണയവും ചികിൽസയും കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാണ്.
              
🔺മെഡിക്കൽ ഓഫീസർ
കുടുംബാരോഗ്യ കേന്ദ്രം കിഴക്കോത്ത്
Previous Post Next Post
3/TECH/col-right