ചേളന്നൂർ: ബാലുശ്ശേരി- കോഴിക്കോട് സംസ്ഥാന പാതയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് മറിഞ്ഞുവീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു. നല്ലളം കുന്നംകടവത്ത് മുസ്തഫയുടെ മകൻ അൻഷത്ത് മുസ്തഫ (28) യാണ് മരിച്ചത്.
ചേളന്നൂർ ഒമ്പതേ ഒന്നിൽ ഇന്നലെ വൈകീട്ട് ആറോടെയാണ് അപകടം.
സ്വകാര്യ ബസ്സിന് പിറകിൽ വന്ന സ്കൂട്ടർ ബ്രേക്ക് പിടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയും എതിർദിശയിൽ നിന്നുവന്ന വാൻ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
റോഡരികിൽ വീണുകിടന്ന അൻഷത്ത് മുസ്തഫയെ ഉടൻ തന്നെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: അസീം, അദിനാൻ. ഉമ്മ: വഹീദ.
Tags:
WHEELS