എളേറ്റിൽ: എളേറ്റിൽ വട്ടോളി വീണപാറ പെട്രോൾ പമ്പിന് സമീപം ണ് ആക്ടിവ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം നടന്നത്.
പൂനൂർ ഭാഗത്തുനിന്നും വരികയായിരുന്ന ചളിക്കോട് സ്വദേശിനിയായ യുവതി ഓടിച്ച സ്കൂട്ടർ പെട്രോൾ പമ്പിലേക്ക് പ്രവേശിക്കുമ്പോൾ നരിക്കുനി ഭാഗത്തു നിന്നും പന്നിക്കോട്ടൂർ സ്വദേശിയായ യുവാവ്വ ഓടിച്ചു വന്ന മറ്റൊരു സ്കൂട്ടർ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.