എളേറ്റിൽ: ദുബായിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട എളേറ്റിൽ ചളിക്കോട് തയമാട്ടുമ്മൽ ഉസ്സയിന്റെ മകൻ അലി ഹൈദറി (27) ന്റെ മയ്യിത്ത് നിസ്കാരം നാളെ (7-10-26) ബുധനാഴ്ച സുബ്ഹി നിസ്കാര ശേഷം കാരന്തൂർ മർകസിലും, രാവിലെ 7.30 ന് ചളിക്കോട് ജുമാ മസ്ജിദിലും വെച്ച് നടക്കും.
പരേതന്റെ മയ്യിത്ത് ഇന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബായിലെ സോനാപൂരിൽ വെച്ചുള്ള മയ്യിത്ത് നിസ്കാരത്തിനു ശേഷം രാത്രിയിലെ വിമാനത്തിൽ നാട്ടിലേക്ക് അയക്കും. നാളെ പുലർച്ചയോടെ കോഴിക്കോട് എയർപോർട്ടിൽ എത്തും.