കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളജിന് മുന്നില്‍ സംസാരിച്ചു നിൽക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ നിയന്ത്രണം വിട്ടു പാഞ്ഞു കയറി അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം.
മലപ്പുറം സ്വദേശിയായ അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് സജല്‍, കാസര്‍കോട് സ്വദേശിയായ ശ്രീരാജ്, കണ്ണൂര്‍ സ്വദേശി ജിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കാര്‍ ഡ്രൈവര്‍ പാഴൂര്‍ ചാലിക്കുഴി സ്വദേശി കാര്‍ത്തികേഷിനെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:
WHEELS