ദോഹ: ഖത്തറിൽ ചികിത്സയിലിരിക്കെ കാക്കൂർ കാരക്കുന്നത്ത് സ്വദേശിയായ യുവാവ് മരിച്ചു. കുട്ടമ്പൂർ മേലേടത്ത് താമസിക്കും മുഹമ്മദ് ഷിജാസ് (40) ആണ് മരിച്ചത്.
ഖത്തറിൽ വെച്ച് ഒരു മാസം മുമ്പാണ് ഷിജാസിന് പക്ഷാഘാതം വന്നതിനേത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടയിലാണ് ഇന്നലെ (വ്യാഴം) മരണം സംഭവിച്ചത്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് വരുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
പിതാവ്: അബ്ദുൾ ജബ്ബാർ കണ്ടികുന്നുമ്മൽ. മാതാവ്: സാബിറ. ഭാര്യ: ജസ്‌ന എരവന്നൂർ. മക്കൾ: ജാസിം ഹുസൈൻ, ജാസ്മിന (വിദ്യാർത്ഥികൾ കാരക്കുന്നത്ത് എഎംയുപി സ്കൂൾ). സഹോദരങ്ങൾ: സിംജാദ്, ഷബ്‌ല.