Trending

നരിക്കുനി സ്വദേശിയായ ദർസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി.

നരിക്കുനി: നരിക്കുനി സ്വദേശിയായ പതിനഞ്ചുകാരനെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്ന് പരാതി. നരിക്കുനി നെല്ലിയേരിത്താഴം മലയിൽ തൊടുകയിൽ മൊയ്തി മുസ്‌ലിയാരുടെ മകൻ ഷാഹുൽ ഹമീദ് (15) നെയാണ് കാണാതായത്. കുന്ദമംഗലം ഇശാഅത്ത് സുന്നാ ദർസ്സ് വിദ്യാർത്ഥിയാണ്. 

തിങ്കളാഴ്ച രാവിലെ നരിക്കുനിയിൽ നിന്നും രക്ഷിതാവ് ദർസ്സിന് മുന്നിൽ ഇറക്കിവിട്ടെങ്കിലും കുട്ടി ദർസ്സിൽ എത്തിയിരുന്നില്ല. ഈ വിവരം വൈകുന്നേരം ഉസ്താദ് വിളിച്ചതോടെയാണ് വീട്ടുകാർ അറിയുന്നത്. 

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ കുന്ദമംഗലം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.

മൊയ്തീൻ എം.ടി: 8086622571. പോലീസ് സ്റ്റേഷൻ കുന്ദമംഗലം: 0495 2800256
Previous Post Next Post
3/TECH/col-right