Trending

"അത്താണി": 20-ാം വാര്‍ഷിക സമ്മേളന സമാപനം 22 മുതല്‍

നരിക്കുനി: ആശ്രയങ്ങളൊന്നുമില്ലാതെ ഒറ്റപ്പെട്ടുപോയവരുടെ ജീവിതങ്ങളില്‍ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രകാശം ചൊരിയുന്ന 'അത്താണി'യുടെ 20-ാം വാര്‍ഷിക സമാപന സമ്മേളനത്തിന് 22ന് തുടക്കമാകും.  
​25 വരെ നടക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേര്‍ പങ്കെടുക്കും.  

​22 ന് രാവിലെ 10 ന് സുപ്രധം: നേര്‍വഴിയൊരുക്കാന്‍ നാടിനൊപ്പം വിദ്യാര്‍ത്ഥി സംഗമം നടക്കും.  
​വൈകിട്ട് 3.30 നാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം. 

23ന് രാവിലെ 10 ന് സാംസ്കാരിക സമ്മേളനവും പകല്‍ രണ്ടിന് പ്രവാസി സംഗമം, വൈകിട്ട് 3.30 ന് വനിതാ സമ്മേളനം എന്നിവയും നടക്കും.  
​
24 ന് രാവിലെ 10 ന് പ്രതീക്ഷാ സംഗമവും വൈകിട്ട് മൂന്നിന് അത്താണി പ്രവര്‍ത്തക സംഗമവും വൈകിട്ട് നാലിന് ആരോഗ്യമുള്ള യുവത്വം നാളെയുടെ കരുത്ത് സെമിനാറും.

25 ന് രാവിലെ 10ന് ജീവസ്പര്‍ശം കുടുംബസംഗമവും ഉച്ചയ്ക്ക് സ്പോണ്‍സേഴ്സ് മീറ്റും വൈകിട്ട് മൂന്നിന് സമാപന സമ്മേളനവും നടക്കും.  
​
അത്താണിയുടെ സ്വപ്ന പദ്ധതിയായ ഹാര്‍മണി വില്ലേജ് പൂര്‍ത്തിയാക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്ന് ജന. സെക്രട്ടറി വി.പി അബ്ദുല്‍ഖാദര്‍, സംഘാടക സമിതി ചെയര്‍മാന്‍ നവാസ് പൂനൂര്‍, സി.പി ശൈലജ, നൗഷാദ് നരിക്കുനി, മുനീര്‍ കാരക്കുന്നത്ത്, സി.ഇ.ഒ അബ്ദുല്‍ റസാഖ്, നെടിയനാട് ഹുസൈന്‍ ഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
Previous Post Next Post
3/TECH/col-right