കൊടുവള്ളി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ "ഗാന്ധിയൻ ചിന്തകളും വർത്തമാന ഇന്ത്യയും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. താമരശ്ശേരി താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ഒ പുഷ്പൻ ഉൽഘാടനം ചെയ്തു.
ഷിബ് ലി. പി.എ. അദ്ധ്യക്ഷത വഹിച്ചു. സി.കെ അബ്ദുസ്സലാം വിഷയം അവതരിപ്പിച്ചു. എ കെ അബ്ദുൽ മജീദ്, സലീം നെച്ചോളി, എം ടി അബ്ദുൽ മജീദ്, കെ കെ വേലായുധൻ, ടി എസ് ചൈതന്യ എന്നിവർ പ്രസംഗിച്ചു. എം. ടി. അബ്ദുൽ മജീദ് ലൈബ്രറിക്ക് സംഭാവന ചെയ്ത പ്രസംഗപീഠം ഭാരവാഹികൾ ഏറ്റുവാങ്ങി.
വി. പ്രജീഷ് സ്വാഗതവും, എ.കെ. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
Tags:
KODUVALLY