കൊടുവള്ളി: കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിനു കീഴിൽ നടത്തിയ "പാടാം ഒരു പാട്ട്" ലൈവ് തിയറി - പ്രാക്ടിക്കൽ കോഴ്‌സിന്റെ കോൺവെക്കേഷൻ ഫിനാലെ നാളെ (ഒക്ടോബർ 4) വൈകിട്ട് നാല് മണിക്ക് എളേറ്റിൽ സ്കോപ് ഓഡിറ്റോറിയത്തിൽ കൊടുവള്ളി എം.എൽ.എ. പി.കെ. ഫിറോസ് ഉദ്‌ഘാടനം ചെയ്യും.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ മാസ്റ്റർ, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് എ. കെ. മുസ്തഫ, അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ. അഷ്‌റഫ്, സെക്രട്ടറി അഷ്‌റഫ്. ടി. കൊടുവള്ളി ഉൾപ്പെടെ പ്രമുഖർ സംബന്ധിക്കും.
പാടാം ഒരു പാട്ട് പ്രോഗ്രാമിന് നേതൃത്വം നൽകുന്ന അഞ്ചു അധ്യാപകരെ ചടങ്ങിൽ ആദരിക്കും. രാവിലെ പത്തുമണി മുതൽ മുപ്പത്തഞ്ചോളം വരുന്ന പഠിതാക്കളുടെ പാട്ട് അരങ്ങേറ്റം നടക്കും.