Trending

കൂടരഞ്ഞി കൂമ്പാറയിൽ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് 15 ലധികം പേർക്ക് പരിക്ക്.

കൂടരഞ്ഞി: കൂടരഞ്ഞി കൂമ്പാറയിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ട്രാവലർ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. മലപ്പുറം കാളികാവിൽ നിന്ന് കക്കാടംപൊയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ 20 ലധികം പേർ അടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൂമ്പാറ-മരഞ്ചാട്ടി റോഡിൽ അപകട വളവിലാണ് സംഭവം. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. വാഹനത്തിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഗ്യാസ്കട്ടർ ഉപയോഗിച്ച് ഡോർ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. 

പരിക്കേറ്റ 12 പേരെ മുക്കം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ടു പേരെ അരീക്കോട് സ്വകാര്യ ആശുപത്രിയിലും ബാക്കിയുള്ളവരെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഒരാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൂടരഞ്ഞി കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്.
Previous Post Next Post
3/TECH/col-right