Trending

വില്ലേജ് ഉദ്യോഗസ്ഥന്റെ അനാസ്ഥ മൂലം പ്രളയ ബാധിതർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി

കൊടുവള്ളി:കേരളം കണ്ടതില്‍വച്ച് ഏറ്റവും രൂക്ഷമായ മഴക്കെടുതിയുമായി ബന്ധപ്പെട്ട് പ്രളയം കാരണം പുഴ കര കവിഞ്ഞൊഴുകി ദുരിതമനുഭവിച്ച കിഴക്കോത്ത് വില്ലേജ് പരിധിയിൽ പെട്ട ദുരിത ബാധിതർ ആണ് വില്ലജ് ഓഫീസറുടെ അനാസ്ഥ കാരണം സർക്കാരിന്റെ ആനുകൂല്യം ലഭിക്കാതെ ദുരിതത്തിലായത്.



പൂനൂർ പുഴ ശക്തമായ മഴ കാരണം കര കവിഞ്ഞൊഴുകിയതോടെ  കിഴക്കോത്ത് പഞ്ചായത്തിലെ കച്ചേരിമുക്ക് , ഒതയോത്തു് പുറായിൽ തുടങ്ങിയ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്കാണ് വീടുകളിലും മറ്റും വെള്ളം കയറി നാശ നഷ്ടങ്ങൾ സംഭവിച്ചത്.വെള്ളം കയറിയതിനെ തുടർന്ന്  തൊട്ടടുത്ത സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുകയും,സ്കൂളിലും വെള്ളം കയറിയതിനെ തുടർന്ന് മദ്രസയിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്.എന്നാൽ കൂടുതൽ കുടുംബങ്ങളും ക്യാമ്പിൽ കഴിയാതെ ബന്ധു വീടുകളിലേക്കും മറ്റും താമസം മാറ്റുകയുമാണ് ഉണ്ടായത്.

ആനുകൂല്യത്തിനായി പ്രളയ ബാധിത കുടുംബങ്ങൾ വില്ലേജിൽ അപേക്ഷ കൊടുത്തപ്പോൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തില്ല എന്ന കാരണം പറഞ്ഞു മടക്കിയെന്ന് അനുഭവസ്ഥർ പറയുന്നു.ഈ വില്ലേജിന്റെ തൊട്ടടുത്ത വില്ലേജായ മടവൂർ വില്ലേജ്  മുഖേന ആ വില്ലേജിൽ പെട്ട  ദുരിത ബാധിതർക്ക് ആനുകൂല്യം ലഭിച്ചതായും അറിയാൻ കഴിഞ്ഞു.

കിഴക്കോത്ത് വില്ലേജ് ഓഫിസറോട് കാര്യം അന്വേഷിച്ചപ്പോൾ അപേക്ഷ കൊടുക്കേണ്ട സമയം കഴിഞ്ഞെന്ന മറുപടിയും.തക്ക സമയത്ത് വേണ്ട രീതിയിൽ റിപ്പോർട്ട് സമർപ്പിക്കാതെ അർഹർക്കുള്ള ആനുകൂല്യം തടഞ്ഞ വില്ലജ് ഓഫീസർക്കെതിരെ തഹസിൽദാർ,കളക്ടർ തുടങ്ങിയവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് പഞ്ചായത്തിലെ പ്രളയ ബാധിതർ.
Previous Post Next Post
3/TECH/col-right