താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം മുട്ടുകടവ് ഇസ്മയിലിൻ്റെ വീടിനു മുറ്റത്തായിരുന്നു ഇന്ന് വൈകീട്ട് അജ്ഞാതൻ കുടോത്രം ചെയ്ത വസ്തുക്കൾ നിക്ഷേപിച്ചത്.വീടിൻ്റെ ഗേറ്റ് തുറന്ന ഇയാൾ നിരീക്ഷണം നടത്തി പിന്നീട് വീട്ടുമുറ്റത്ത് കൈയിലുണ്ടായിരുന്ന വസ്തു നിക്ഷേപിച്ച് സ്ഥലം വിട്ടു.
ക്യാമറ അടിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടു.ഇയാളെ തിരഞ്ഞ് വീട്ടുകാർ സ്കുട്ടറിൽ പിന്തുടർന്നു.താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വെച്ച് ആളെ കണ്ടെത്തി.തുടന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി ഇയാളെ തടഞ്ഞുവെച്ചു.
ചോദ്യം ചെയ്യലിൽ ഈങ്ങാപ്പുഴയിൽ നിന്നും എത്തിയതാണെന്നും മറ്റൊരു വീടിൻ്റെ മുറ്റത്ത് നിക്ഷേപിക്കാൻ കൊടുത്തു വിട്ട സാധനമാണെന്നും, വീടുമാറിയതാണെന്നും ഇയാൾ സമ്മതിച്ചു.ഈങ്ങാപ്പുഴ കരികുളം സ്വദേശിയായ സുനിൽ എന്നയാളെയാണ് നാട്ടുകാർ പിടികൂടിയത്.പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.
താമരശ്ശേരി ചുങ്കം മുട്ടുകടവിൽ താമസിക്കും ഇസ്മയിലിൻ്റെ വീടിനു മുറ്റത്താണ് കൂടോത്ര വസ്തുക്കൾ നിക്ഷേപിച്ചത്.ഇസ്മയിലിൻ്റെ ഭാര്യയാണ് സ്കൂട്ടറിൽ പിന്തുടർന്ന് ആളെ കണ്ടെത്തിയത്.
Tags:
THAMARASSERY