എളേറ്റിൽ : കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ശാസ്ത്രരംഗത്തെ നൂതന ആശയങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഇൻസ്പെയർ അവാർഡിന് എളേറ്റിൽ ജി എം യു പി സ്കൂളിലെ വിദ്യാർത്ഥികളായ എൽ.എസ്. യാദവ് കൃഷ്ണയും, സി.ഹസ് വ മെഹറിനും അർഹരായി. പതിനായിരം രൂപയാണ് അവാർഡ് തുക.
റോഡ് സൈഡിലുള്ള സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കൊടുക്കാവുന്ന സേഫ്റ്റി വാണിങ് സിസ്റ്റവും നിലവിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് ടോയ്ലറ്റ് സിസ്റ്റവുമായിരുന്നു ഇവരുടെ പ്രൊജക്റ്റ്.
നരിക്കുനി ചുണ്ടയിൽ വീട്ടിൽ മുബാറക്ക് ഫൈസലിന്റെയും നിഷാനയുടെയും മകളാണ് സി. ഹസ് വ മെഹറിൻ. കത്തറമ്മൽ പൊന്നുംതോറമ്മൽ പി . ടി ലതീഷിന്റെയും,ശോഭികയുടെയും മകനാണ് എൽ.എസ്.യാദവ് കൃഷ്ണ.
ഇൻസ്പയർ അവാർഡിന് അർഹരായ കുട്ടികളെ പിടിഎയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
Tags:
EDUCATION