Trending

12 വയസ്സുകാരനെ മർദ്ദിച്ച സംഭവം: പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയിൽ.

​എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറ പ്രദേശത്ത്  വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയിൽ. മർദ്ദനമേറ്റ കുട്ടിയുടെ പിതൃസഹോദരൻ ഉൾപ്പെടെ മൂന്ന് പ്രതികളുള്ള കേസിൽ പിടിയിലായ ആളെ കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. കേസിലുൽപ്പെട്ട ഒരു പ്രതി വിദേശത്തേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു.

കേസിലെ പ്രധാന പ്രതിയായ കുട്ടിയുടെ പിതൃസഹോദരനെ  കൊടുവള്ളി പോലീസ്  കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി എന്നാണ് ലഭ്യമായ വിവരം. ഇദ്ദേഹം കൊടുവള്ളി പോലീസിൽ കീഴടങ്ങുകയായിരുന്നു.

​വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ കണ്ണിൽ മുളകുവെള്ളമൊഴിക്കുകയും കാലിലെ നഖത്തിൽ ഈർക്കിൽ കയറ്റുകയും ചെയ്തതടക്കമുള്ള അതിക്രൂരമായ പീഡനമാണ് നടന്നത്. സംഭവം പുറത്തുവന്നതിനു പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. 

തുടർന്ന് കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് ഒരു പ്രതികീഴടങ്ങിയത്. മറ്റു പ്രതികളായ ഇദ്ദേഹത്തിന്റെ ഭാര്യ, വിദേശത്തേക്ക് കടന്ന മകൻ എന്നിവർക്കായുള്ള അന്വേഷണം കൊടുവള്ളി പോലീസ് തുടരുകയാണ്. അതേ സമയം പ്രതിയായ ഇദ്ദേഹത്തിന്റെ ഭാര്യയും ഉടൻ കീഴടങ്ങും എന്നാണറിയുന്നത്.
Previous Post Next Post
3/TECH/col-right