Trending

ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി.

താമരശ്ശേരി: ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. താമരശ്ശേരി കൈതപ്പൊയില്‍ തെക്കെപറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്. 

കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അവസാനമായി കാണിച്ച മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പേരാമ്പ്രയാണ്.  

വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ജസീന കാണാതാവുമ്പോള്‍ ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. 

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 04952222240. സുമിന്‍ ജി: 9497975716, 9406414401.
Previous Post Next Post
3/TECH/col-right