താമരശ്ശേരി:ഈ വർഷം പരിശുദ്ധ ഹജ്ജ് കർമത്തിന് അവസരം ലഭിച്ചവർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോ.എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി എന്നീ നിയോജക മണ്ഡലത്തിലുൾപ്പെട്ട 560 പേർക്കാണ് കുത്തിവെപ്പ് നടത്തിയത്.
മുൻ വർഷങ്ങളിലെ പോലെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ താമരശ്ശേരിയിലെ മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ സംയുകത കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. രാവിലെ 8മണിക്ക് ആരംഭിച്ച കുത്തിവെപ്പ് ഉച്ചക്ക് ഒരു മണിയോട് കൂടി പൂർത്തിയായി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബികമംഗലത്ത് അദ്ധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ വി.എം.ഉമ്മർ മാസ്റ്റർ, എം എ റസാഖ് മാസ്റ്റർ,താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റസീന സിയാലി, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് സജിന പി.കെ.ബ്ലോക്ക് ആരോഗ്യ സ്റ്റാനിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി ടി വനജ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന ഹംസ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നവാസ് മാസ്റ്റർ,
ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഗിരീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൈനുൽ ആബിദീൻ തങ്ങൾ, പി പി.അബ്ദുൽ ഗഫൂർ, ആസാദ് കരാടി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗോപാലകൃഷ്ണൻ, ലുഖ്മാൻ ഹാജി, പി.സി ഹബീബ് തമ്പി, പി.ടി മുഹമ്മദ് ബാപ്പു,എ കെ കൗസർ മാസ്റ്റർ, വി.കെ അഷ്റഫ്, സലീം പുല്ലടി, എ ടി.ഹാരിസ്, എ.കെ അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് ഹൈതമി വാവാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് എൻ.സി ഹുസൈൻ മാസ്റ്റർ സ്വാഗതവും, റാഷി താമരശ്ശേരി നന്ദിയും പറഞ്ഞു.
Tags:
THAMARASSERY