Trending

നഴ്സറിക്ക് കിച്ചൻ ഉപകരണങ്ങൾ കൈമാറി.

കത്തറമ്മൽ: നഴ്സറി കുട്ടികൾക്ക് പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിന്  വലിയപറമ്പിൽ സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത  മിക്സി, കുക്കർ, ഇലക്ട്രിക് ഇടിയപ്പം മേക്കർ എന്നിവ നഴ്സറിയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് എം.പി. ഹുസൈൻ നഴ്സറി ടീച്ചർക്ക് കൈമാറി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ഉനൈസത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലാം ടികെ, ജംഷിദ് കെ, നസീർ എംടി, ഹാജറ കെ കെ,നൂറുദ്ദീൻ ടികെ, മൊയ്തീൻ കുഞ്ഞി, ജമീല എംടി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ബാങ്ക് സെക്രട്ടറി ഇക്ബാൽ കത്തറമ്മൽ സ്വാഗതവും,നഴ്സറി ടീച്ചർ ഷബ്ന നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right