പൂനൂർ: പൂനൂർ കോളിക്കൽ ആര്യംകുളം ജുമാ മസ്ജിദിൽ നിന്ന് ഇൻവെർട്ടർ ബാറ്ററി മോഷണം പോയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് ഇൻവെർട്ടറിന്റെ വയറുകൾ വിച്ഛേദിച്ച ശേഷമാണ് ബാറ്ററിയുമായി കടന്നുകളഞ്ഞത്. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഇതേ ദിവസം തന്നെ സമീപ പ്രദേശമായ ഈർപ്പോണയിൽ നിന്നും സമാനരീതിയിൽ ബാറ്ററി മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ മസ്‌ജിദ് ഭാരവാഹികൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.
Tags:
POONOOR