Trending

ഓപ്പറേഷൻ തൂഫാൻ: എളേറ്റിൽ വട്ടോളിയിൽ ലഹരിയുമായി യുവാവ് പിടിയിൽ.

എളേറ്റിൽ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എളേറ്റിൽ വട്ടോളിയിൽ വന്‍ ലഹരിവേട്ട. 30 ഗ്രാം എം.ഡി.എം.എ.യുമായാണ് യുവാവ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. എളേറ്റില്‍ വട്ടോളി തടേങ്ങല്‍ ഷിഹാബ് (34) ആണ് പിടിയിലായത്. സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കൊണ്ടു പോകുന്നതിനിടെയാണ് പിടിയിലായത്.


പൊലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 



സ്‌കൂട്ടറിന്റെ ഡിക്കിയില്‍ പ്ലാസ്റ്റിക്ക് പാക്കറ്റുകളിലും, ഡപ്പിയിലുമായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം.എയും, സ്വിപ്പ് ലോക്ക് കവറുകളുമാണ് പിടികൂടിയത്. സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിഹാബ് മുമ്പും ലഹരി കേസുകളില്‍ പ്രതിയായിട്ടുണ്ട്.


കൊടുവള്ളി ഇൻസ്പെക്ടർ എ. യു. ജയപ്രകാശ്, എസ്. ഐ.മാരായ രഞ്ജിത്, അബ്ദു റഹ്മാൻ, എ.എസ്ഐ. സഫ്നേഷ്, SCP അനൂപ് തറോൽ, പ്രവീൺ, സി.പി.ഒ  ശ്രീജേഷ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.


Previous Post Next Post
3/TECH/col-right