Trending

എളേറ്റിൽ വട്ടോളിയിൽ കെട്ടിടത്തിനു സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തി.


എളേറ്റിൽ: എളേറ്റിൽ വട്ടോളി വ്യാപാരഭവന്റെ സമീപമുള്ള കെട്ടിടത്തിൻ്റെ അരികിൽ നിന്നും രണ്ടു കഞ്ചാവ് ചെടികൾ കണ്ടെത്തി. നേരത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ നിലവിൽ ആൾതാമസമില്ല.


കൊടുവള്ളി സിഐ യു. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ ശരത് കുമാർ, അബ്ദുറഹ്മാൻ, എ എസ്ഐ സപ്നേഷ്, സീനിയർ സിപിഒമാരായ ഷൈജു, ദീപക്, സിൻജിത് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
Previous Post Next Post
3/TECH/col-right