എളേറ്റിൽ: എളേറ്റിൽ വട്ടോളിയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കടിയേറ്റു.
തെരുവുനായയുടെ കടിയേറ്റ ഒരാൾ എളേറ്റിൽ വട്ടോളിയിലെ ഡോക്ടറുടെ വീട്ടിൽ ചികിത്സക്കെത്തുകയും ഡോക്ട്ടർ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
അല്പസമയത്തിന് ശേഷം ആണ് രണ്ടാമത്തെ ആൾ ഡോക്ടറുടെ വീട്ടിലേക്ക് എത്തുന്നത്. ഇദ്ദേഹത്തെയും ഡോക്ടർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ഇന്ന് രാത്രിയിൽ ആണ് സംഭവം. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
Tags:
ELETTIL NEWS