പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ജാഗ്രത സമിതി, എസ് പി സി, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, സൈക്കോ സോഷ്യൽ കൗൺസിലിങ് സർവീസ്, വിമുക്തി ക്ലബ്, ടീൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ലഹരി വിരുദ്ധ റാലി ഹെഡ്മാസ്റ്റർ മഹേഷ് പി കെ ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റന്റ് വി അബ്ദുൾ സലീം ലഹരിവിരുദ്ധ സന്ദേശം നൽകി. പി പ്രശാന്ത് കുമാർ, കെ അബ്ദുൾ ലത്തീഫ്, ടി പി മുഹമ്മദ് ബഷീർ, കെ മുബീന, ഇ സയിറ, പി സജിന, സിഷ ഫിലിപ്പ്, അഫീഫ ഹസനത്ത് എന്നിവർ സംസാരിച്ചു.
പോസ്റ്റർ രചന, കൊളാഷ് നിർമാണം, ലഹരിക്കെതിരെ ഒപ്പ് ശേഖരണം, ബോധവൽക്കരണo എന്നിവ സംഘടിപ്പിച്ചു.
Tags:
EDUCATION