Trending

പന്നിക്കോട്ടൂരിൽ വീട്ടിൽക്കയറി തോക്ക് ചൂണ്ടി അക്രമിച്ചതായി പരാതി.

നരിക്കുനി: പന്നിക്കോട്ടൂർ ചെങ്ങാങ്കര റഹീസ് (38) ന്റെ വീട്ടിൽ രാത്രി ഒൻപത് മണിയോടെ ആക്ടിവ സ്കൂട്ടറിൽ എത്തിയ മൂന്നംഗ സഘമാണ് അക്രമം നടത്തിയത്. സംഘത്തിലെ ഒരാളാണ് റഹീസിന് നേരെ തോക്കു ചൂണ്ടിയത്. 

വീട്ടുകാർ ബഹളം വെച്ചത് കേട്ട് സമീപവാസികൾ ഓടി വരുന്നത് കണ്ട് പിന്നീട് ഇവർ സ്ഥലം വിട്ടു. കഴിഞ്ഞ ഏതാനും ദിവസമായി ക്വട്ടേഷൻ റഹീസിനെ സംഘം ഇരുചക്രവാഹനങ്ങളിൽ പിന്തുടർന്നിരുന്നതായും പറയുന്നു.

വീട്ടിലെത്തിയ മൂന്നു പേരും 30 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണെന്നും, ഇവരെ മുൻ പരിചയം ഇല്ലെന്നും റഹീസ് പറഞ്ഞു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
Previous Post Next Post
3/TECH/col-right