Trending

മരണം:കെ.കെ. അബ്ദുറഹിമാൻ ഹാജി (74).

പന്നിക്കോട്ടൂർ: മുസ്ലിം ലീഗ് നേതാവും, നരിക്കുനി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും, പന്നിക്കോട്ടൂർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററുമായ കുഞ്ഞമ്പുറത്ത് താമസിക്കും കോറോത്തുകുന്നുമ്മൽ അബ്ദുറഹിമാൻ ഹാജി (74) മരണപ്പെട്ടു. താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ദീർഘകാലം ജീവനക്കാരനായിരുന്നു.

ഭാര്യ: മറിയം. മക്കൾ :മുഹമ്മദ്‌ നജീബ് (ചിക്കൻ സ്റ്റാൾ, എളേറ്റിൽ വട്ടോളി), മുംതാസ്‌, അസ്മ. മരുമക്കൾ : അബ്ദുൽ റസാഖ് പഴോണ, അബൂബക്കർ കോയ കാരുകുളങ്ങര, ജുംസിയ മഞ്ഞളാംപൊയിൽ.

പന്നിക്കോട്ടൂരിലേയും പരിസര പ്രദേശങ്ങളിലേയും പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യവും മുസ്ലിം ലീഗ് പാർട്ടിയുടെ സൗമ്യ മുഖവുമായിരുന്ന കെ.കെ.യുടെ വിയോഗം നാടിന് തീരാനഷ്ടമാണ്. 
Previous Post Next Post
3/TECH/col-right