Trending

ബാലുശ്ശേരിയില്‍ യുവതിയെയും,മകനെയും കാണാതായി.

ബാലുശ്ശേരി : ബാലുശ്ശേരി യിൽ ഭർതൃമതിയെയും, ഏഴ് വയസുകാര നേയും കാണാതായതായി പരാതി. കിനാലൂർ  കളത്തുവയലില്‍ ഷഹല ഷെറിൻ (30)നെയും, മകൻ ഹൈമൻ മുഹമ്മദ് (7)നെയുമാണ് കാണാതായത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11ഓടെ യുവതി മകനെയും കൂട്ടി ഭർത്താവിന്റെ വീട്ടില്‍ നിന്നും ബാലുശ്ശേരി കനറാബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. പിന്നീട് ഏറെ വൈകിയിട്ടും തിരിച്ചെത്താതായതോടെ കുടുംബം പോലീസില്‍ പരാതി നല്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച്‌ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ സൂചനകളോ ലഭിക്കുന്ന പൊതുജനങ്ങള്‍ എത്രയും വേഗം ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായോ, അല്ലെങ്കില്‍ 7736331620 എന്ന മൊബൈല്‍ നമ്പരിലോ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു
Previous Post Next Post
3/TECH/col-right