Trending

എം.ഡി.എം.എ. യുമായി എളേറ്റിൽ വട്ടോളി സ്വദേശി പിടിയിൽ.

അടിവാരം: രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  കോടഞ്ചേരി പോലീസ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ നൂറാംതോട് റോഡിലെ സ്വകാര്യ വ്യക്തിയുടെ അപ്പാർട്ട്മെൻ്റിൽ വെച്ച് എളേറ്റിൽ വട്ടോളി സ്വദേശിയായ ഫായിസ് മുഹമ്മദ് (29) ൻ്റെ കയ്യിൽ നിന്നും 5.080 ഗ്രാം എം.ഡി.എം.എയും, 86,300 രൂപയും പോലീസ് പിടികൂടി.


കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എസ്. ഐ. ജിതേഷ് കെ. എസ്, ഷാനിൽ കുമാർ, വിമിൽ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്, ഇയാൾ മുമ്പും കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Previous Post Next Post
3/TECH/col-right