എളേറ്റിൽ: എളേറ്റിൽ വട്ടോളി ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ട KL 76 A 7746 ആക്സസ് സ്കൂട്ടർ മോഷണം പോയതായി പരാതി. ഇന്ന് രാവിലെ 9:30 മണിക്കാണ് സംഭവം.
വാഹന ഉടമ വണ്ടി പാർക്ക് ചെയ്ത് തൊട്ടടുത്ത കടയിൽ ആവശ്യത്തിനായി പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് സ്കൂട്ടർ കാണാതായ വിവരമറിയുന്നത്. തുടർന്ന് പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല.
സംഭവുമായി ബന്ധപ്പെട്ട് വാഹന ഉടമ കൊടുവള്ളി പോലീസിൽ പരാതി നൽകി. വാഹനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8921953525, 9526804040 എന്ന നമ്പറിലോ, കൊടുവള്ളി പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.
Tags:
ELETTIL NEWS