Trending

യാത്രക്കാരുടെ ജീവന് പുല്ലുവില; വെള്ളത്തിൽ മുങ്ങി ബസ്;ഡ്രൈവറുടെ നടപടി പ്രതിഷേധത്തിനിടയാക്കി.

പൂനൂർ: ശക്തമായ മഴയിൽ പൂനൂർ പുഴ കരകവിഞ്ഞു ഒഴുകി റോഡിൽ ഒരു മീറ്ററോളം ഉയരത്തിൽ വെള്ളം നിറഞ്ഞതിലൂടെ യാത്രക്കാരുമായി വന്ന ബസ് കുടുങ്ങിയത് ആശങ്ക പരത്തി. പൂനൂർ കുണ്ടത്തിൽ ആണ് താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് സർവീസ് നടത്തുന്ന അർഷിദ എന്ന ബസ് വെള്ളത്തിൽ കുടുങ്ങിയത്.  

ബസിൽ കുടുങ്ങിയ മുപ്പതിലധികം യാത്രക്കാരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്തുകയായിരുന്നു. ബസ് കുറച്ചു കൂടി മുന്നോട്ട് പോയാൽ റോഡും പുഴയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ യാണ്. വലിയ ഒരു ദുരന്തം തലനാരിഴയ്ക്ക് ആണ് ഒഴിവായത്.ബസ് ഡ്രൈവറുടെ നിരുത്തരവാദപരമായ നടപടി വലിയ തോതിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചും ഡ്രൈവർ ബസ്സ് മുന്നോട്ടു എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജനങ്ങളുടെ ജീവൻ വെച്ചു കളിച്ച ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു. ബസ് വെള്ളത്തിൽ കുടുങ്ങിയത് ആഘോഷമാക്കിതും പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നുണ്ട്.
Previous Post Next Post
3/TECH/col-right