പൂനൂർ: കട്ടിപ്പാറ, അമരാട്, തലയാട് തുടങ്ങിയ മലയോര മേഖലകളിൽ മഴ കനത്തതോടെ കോഴിക്കോട് ജില്ലയിലെ പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി മുതൽ തുടരുന്ന ശക്തമായ തോരാമഴയാണ് പുഴയിലേക്ക് വെള്ളമൊഴുക്ക് വർദ്ധിപ്പിച്ചത്.
മലയോരത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൂനൂർ പുഴയുടെ സമീപ പ്രദേശങ്ങളിലും അരികുകളിലും താമസിക്കുന്ന ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിലവിൽ പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങിയിട്ടില്ലെങ്കിലും മഴ ഇതേ രീതിയിൽ തുടർന്നാൽ വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയേറെയാണ്.
മുൻകരുതലിന്റെ ഭാഗമായി പുഴയോരത്ത് താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശവാസികളും പൂർണ്ണ ജാഗ്രത പാലിക്കേണ്ടതാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രദേശവാസികളും അധികൃതരും സജ്ജരായിരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.