Trending

പോത്തിനെ നഷ്ടപ്പെട്ടു.

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ താമസിക്കുന്ന കിഴക്കേചാലിൽ ഫസലുറഹ്മാന്റെ ഉടമസ്ഥതയിലുള്ള വളർത്തുപോത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ കണ്ണിറ്റമാക്കിൽ - ആവിലോറ തോട്ടിലുണ്ടായ മഴവെള്ളപ്പാച്ചിലിൽപെടുകയും, ഒഴുക്കിൽപ്പെട്ട് കാണാതാവുകയും ചെയ്തിരിക്കുന്നു. 

പ്രതീകാത്മക ഫോട്ടോ 

ഏകദേശം 40,000 രൂപയോളം വിലമതിക്കുന്നതാണ് പോത്ത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതിയിൽ പ്രകാരം ലഭിച്ചതാണ്.പോത്തിനെ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും മറ്റും ഫസ്‌ലു നൽകിയിട്ടുണ്ട്.

പോത്തിനെ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്ങിൽ ബന്ധപ്പെടുക: +91 98460 21246
Previous Post Next Post
3/TECH/col-right