എളേറ്റിൽ: സ്വത്ത് തർക്കത്തിൻ്റെ പേരില്‍ സഹോദരന്റെ കുത്തേറ്റ് അനിയൻ മരിച്ചു. കത്തറമ്മൽ താന്നിരിക്കംപൊയില്‍ പ്രസാദ് (47) ആണ് മരിച്ചത്.
ജ്യേഷ്ഠ സഹോദരൻ പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.
മരണപ്പെട്ട പ്രസാദും, പ്രമോദും ഒരേ വീട്ടിലാണ് താമസം. പ്രസാദ് കൂലി പണിക്കാരനും, പ്രമോദ് മരപ്പണിക്കാരനുമാണ്.
ഒരു സഹോദരിയടക്കം കുടുംബത്തിൽ നാലു പേരാണ്. ഇവരുടെ മാതാവും, പിതാവും നേരത്തെ മരണപ്പെട്ടിരുന്നു. സഹോദരി കൊടുവള്ളി കരുവൻ പൊയിലിലും, ഒരു സഹോദരൻ നരിക്കുനി അത്താണിയിലുമാണ്.
പ്രസാദിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തീകരിച്ച് വൈകുന്നേരം നാലേ മുക്കാലോടെ വീട്ടിലെത്തിച്ച്, പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Tags:
ELETTIL NEWS

