എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്ത് പരിധിയിൽ മോഷണം ആരോപിച്ച് പന്ത്രണ്ട് വയസ്സുള്ള ആവിലോറ സ്വദേശിയായ ആൺകുട്ടിക്ക് നേരെ അതിക്രൂരമായ ശാരീരിക-മാനസിക പീഡനം നടന്നതായി കൊടുവള്ളി പോലീസിൽ പരാതി. കുട്ടിയെ രണ്ട് ദിവസത്തോളം വീട്ടിനുള്ളിലെ ഒരു മുറിയിൽ അടച്ചിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
വായിൽ തുണി തിരുകുകയു, കൈകാലുകൾ കെട്ടിയിടുകയും ചെയ്ത ശേഷം അതിക്രൂരമായി മർദിക്കുകയും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നൽകാതെ പട്ടിണിക്കിടുകയും ചെയ്തിരുന്നു.
മോഷണക്കുറ്റം ആരോപിച്ച് അടുത്ത ബന്ധുക്കളിൽ നിന്നാണ് കുട്ടിക്ക് ക്രൂരമായ ശാരീരിക പീഡനങ്ങളും മർദനവുമേറ്റതെന്നാണ് ലഭിക്കുന്ന വിവരം. നിരന്തര മർദനത്തിൽ കുട്ടിയുടെ ശരീരമാസകലം ഗുരുതരമായ മുറിവുകളുടെ പാടുകളുണ്ട്. വിവരമറിഞ്ഞ് കൊടുവള്ളി പോലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം നടത്തി.
Tags:
ELETTIL NEWS