Trending

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും, സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും.

എളേറ്റിൽ: എളേറ്റിൽ ജി എം യു പി സ്കൂളിലെ സി. എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.എസ്.എസ്, യു.എസ്.എസ്) വിജയികൾക്കുള്ള അനുമോദനവും അക്കാദമിക മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും കൊടുവള്ളി എംഎൽഎ പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള മെമെന്റോയും അദ്ദേഹം വിതരണം ചെയ്തു.

അക്കാദമിക മാസ്റ്റർ പ്ലാൻ എസ് ആർ ജി കൺവീനർമാരായ സവിത. പി.മോഹനും, കെ.സുമയ്യയും ചേർന്ന് ഏറ്റുവാങ്ങി.ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. സുബൈർ അധ്യക്ഷനായി.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. സി.ഉസ്സയിൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.ടി. വനജ, വാർഡ് മെമ്പർ വി. എം. മനോജ്, പിടിഎ പ്രസിഡണ്ട് കെ.സി. ഫസലുറഹ്മാൻ, എസ്എംസി ചെയർമാൻ പി.സി അബ്ദുൾ ഗഫൂർ,  മാതൃസമിതി ചെയർപേഴ്സൺ കെ. കെ.ഷാനിബ, സീനിയർ അസിസ്റ്റൻറ് പി.കെ. റംലാ ബീവി എന്നിവർ പ്രസംഗിച്ചു.

ചടങ്ങിന് ഹെഡ്മാസ്റ്റർ എം.വി അനിൽകുമാർ സ്വാഗതവും,സി. സുൽഫത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right