Trending

വളർത്തു താറാവിനെ കാണാതായി; കണ്ടെത്തുന്നവർ അറിയിക്കണം

എളേറ്റിൽ: നാല് മാസം പ്രായമുള്ള വളർത്തു മണിത്താറാവുകളിൽ ഒന്നിനെ കാണാതായതായി ഉടമ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് താറാവിനെ കാണാതായത്. 

കുറഞ്ഞ ദൂരം പറക്കാൻ കഴിവുള്ള രണ്ട് താറാവുകളാണ് വീട്ടിന് മുകളിൽ നിന്ന് പറന്നുപോയത്. ഉടമകൾ ഏറെ നേരം തിരച്ചിൽ നടത്തിയിട്ടും ഇതിനെ കണ്ടെത്താനായിട്ടില്ല.

ഇതിനിടെ, വെള്ളിയാഴ്ച രാത്രി വൈകി പാലങ്ങാട് റോഡിലെ ഭാരത് പെട്രോൾ പമ്പിന് സമീപം കണ്ടെത്തിയ ഒരു താറാവിനെ കുണ്ടായി പ്രദേശത്തെ യുവാക്കൾ രക്ഷപ്പെടുത്തി വീട്ടുകാർക്ക് കൈമാറിയിരുന്നു. 

എന്നാൽ കാണാതായ രണ്ടാമത്തെ താറാവിനെ ശനിയാഴ്ച രാവിലെ എളേറ്റിൽ വട്ടോളി അങ്ങാടിക്ക് സമീപം ജോലിക്ക് പോകുകയായിരുന്ന ചിലർ കണ്ടതായി അറിയിച്ചിട്ടുണ്ട്. തുടർന്ന് ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

എളേറ്റിൽ വട്ടോളി അങ്ങാടിക്ക് സമീപം
വെളുത്ത നിറത്തിലുള്ള ഈ താറാവിനെ ആരെങ്കിലും കണ്ടെത്തുകയോ, എവിടെയെങ്കിലും കാണുകയോ ചെയ്താൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഉടമ അഭ്യർഥിച്ചു.

Mob: 8289996900
Previous Post Next Post
3/TECH/col-right