Trending

മാധ്യമ പ്രവർത്തകർക്ക് സെക്രട്ടറിയേറ്റിൽ കർശന നിയന്ത്രണമേർപ്പെടുത്തി യുഡിഎഫ് സർക്കാർ.

തിരുവനന്തപുരം: സംസ്ഥാനസെക്രട്ടറിയേറ്റിൽ വീണ്ടും കർശന നിയന്ത്രണമേർപ്പെടുത്തി യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെയുണ്ടായിരുന്ന നിയന്ത്രണം മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചു.

വകുപ്പുകളിൽ നിന്നുള്ള പ്രത്യേക അറിയിപ്പുകളോ മുൻകൂർ അനുമതിയോ ഇല്ലാതെ അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് പോലും പ്രവേശനം നൽകാനാകില്ലെന്ന് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി.

നേരത്തെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കുമുള്ള സന്ദർശക സമയം വൈകുന്നേരം 3 മണി മുതൽ 5 മണി വരെയായി ചുരുക്കി നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയിരിക്കുന്നത്
Previous Post Next Post
3/TECH/col-right