കൊടുവള്ളി: പൂനൂർ പുഴ സംരക്ഷണ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം പടനിലം ലൈബ്രറിയിൽ നടന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും 'നിറവ്' ഡയറക്ടറുമായ ബാബു പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു. പുഴകളുടെ സംരക്ഷണത്തിനും പ്രാദേശിക കൂട്ടായ്മകളുടെ സജീവ ഇടപെടലുകൾക്കും ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അബൂബക്കർ പടനിലം അധ്യക്ഷത വഹിച്ച ചടങ്ങിൽ മജീദ് പൂളക്കാടി സ്വാഗതം ആശംസിച്ചു. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വി. മുഹമ്മദ് കോയ, സലീം നെച്ചോളി, അബ്ദുൽ സലാം കെ.പി, ഷബ്നാ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഉദ്ഘാടന സെഷനുശേഷം വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗം ഇവ അംഗീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പൂനൂർ പുഴയുടെ നിലവിലെ അവസ്ഥ വിലയിരുത്തി. വരും ദിവസങ്ങളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിപുലമായ ആലോചന നടന്നു. പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുന്നതിനും മലിനീകരണം തടയുന്നതിനുമുള്ള വിവിധ കർമ്മപദ്ധതികൾക്ക് യോഗം രൂപം നൽകി.
യോഗത്തിന്റെ നടത്തിപ്പിനും തുടർ പ്രവർത്തനങ്ങൾക്കും മൂസ പാലക്കുറ്റി, ഹാജറ പാലുമണ്ണിൽ, മുഹമ്മദ് ബഷീർ എ.പി, മുഹമ്മദ് വടക്കയിൽ, മുജീബ് പണ്ടാരപറമ്പത്ത്, സാലി പണ്ടാരപറമ്പത്ത്, നൗഫൽ ഇ.കെ, ലത്തീഫ് വാഴയി, മുസ്തഫ മണ്ണത്ത്, ഇബ്രാഹിം മുട്ടാഞ്ചേരി മണ്ണിൽ, ഉമ്മർ നെല്ലാംങ്കണ്ടി, സിഗി, ഷകീല എന്നിവർ നേതൃത്വം നൽകി. അബ്ദുൽ മജീദ് ടി.പി. നെല്ലങ്കണ്ടി നന്ദി പറഞ്ഞു.
Tags:
KODUVALLY