കൊടുവള്ളി: മടവൂർ ചോലക്കര ത്താഴം പുല്ലോറ മ്മൽ സ്വദേശിഡോ: യു.സി ജലീലിന് അന്താരാഷ്ട്ര പുരസ്കാരം. അസോസിയേഷൻ ഓഫ് തേർഡ് വേൾഡ് സ്റ്റഡീസ് – സൗത്ത് ഏഷ്യ ചാപ്റ്റർ (ATWS-SAC) സംഘടിപ്പിച്ച 28-ാമത് വാർഷിക അന്താരാഷ്ട്ര സെമിനാറിൽ വെച്ച്ഡോ. യു.സി. ജലീലിന് "മിസിസ് ഹെലൻ അസറിയ മെമ്മോറിയൽ എക്സലൻസ് അവാർഡ് ഫോർ പീസ്, പ്രോസ്പെരിറ്റി, കൾച്ചർ ആൻഡ് സോഷ്യൽ സർവീസ്" സമ്മാനിച്ചു.
തിരുവനന്തപുരം വിമൻസ് കോളേജിൽ നടന്ന സെമിനാറിലാണ് പുരസ്കാരം നൽകിയത്. ഗവേഷണരംഗത്തും ശാസ്ത്രപരീക്ഷണങ്ങളിലുമുള്ള മികവും സാമൂഹിക പ്രതിബദ്ധതയോടെയുള്ള സേവന പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം.
കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ പുരസ്കാരം സമ്മാനിച്ചു. കൂടാതെ ഡോ. സൂര്യ കുമാരി (മദർ തെരേസ സർവകലാശാല, തമിഴ്നാട്) സർട്ടിഫിക്കറ്റ് ഓഫ് ഓണർ നൽകി ആദരിച്ചു.
അക്കാദമിക്, ഗവേഷണ, സാമൂഹിക സേവന മേഖലകളിലെ സംഭാവനകളെ മാനിച്ചാണ് ഈ പുരസ്കാരം നൽകപ്പെട്ടത്. ഈ പുരസ്കാരം തന്റെ വിദ്യാലയ കുടുംബത്തിന് സമർപ്പിക്കുന്നതായി ഡോ. ജലീൽ അറിയിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ പിന്തുണയും പ്രചോദനവുമാണ് തന്റെ പ്രവർത്തനങ്ങൾക്ക് കരുത്തായതെന്ന് അദ്ദേഹം പറഞ്ഞു.
Tags:
KODUVALLY