Trending

പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാര്‍ അന്തരിച്ചു.

കൊച്ചി:പ്രശസ്ത മലയാള ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് അന്ത്യം. ഇന്നലെ രാത്രി 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.56 വയസായിരുന്നു.

മുഖ്യമന്ത്രി വി.ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്.കോമഡിലൂടെയും മിമിക്രിയിലൂടെയും മലയാള സിനിമയിലേക്ക് എത്തിയ സലിം കുമാർ 1990 കളുടെ പകുതിയോടെ എത്തിയെങ്കിലും 2000ത്തോട് കൂടിയുള്ള സലിം കുമാറിന്റെ കഥാപാത്രങ്ങള്‍ മലയാളിയെ ഏറെ ചിരിപ്പിച്ചിരുന്നു.

കോമഡി കഥാപാത്രത്തിന്റെ നിഴലില്‍ നിന്ന് മാറി വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രങ്ങളിലും സലിം കുമാർ പ്രതിഭ തെളിയിച്ചിരുന്നു.മലയാള സിനിമയിലെ സലിം കുമാറിന്റെ തഗ് ഡയലോഗുകള്‍ ട്രോളുകളില്‍ ഇപ്പോഴും സജീവമാണ്.

1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്.കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു.ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച്‌ കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം.

2000 ത്തില്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം സൂപ്പര്‍ഹിറ്റായതോടെ സലിംകുമാര്‍ മലയാളിയുടെ മനസിലും ഇരിപ്പുറപ്പിച്ചു.മുന്നൂറിലേറെ സിനിമകളില്‍ താരം അഭിനയിച്ചു.കൂടാതെ കംപാര്‍ട്മെന്‍റ്,കറുത്ത ജൂതന്‍,ദൈവമേ കൈ തൊഴാം കെ.കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു.

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിനെ തേടിയെത്തിയിരുന്നു.ആദാമിന്‍റെ മകന്‍ അബുവിലൂടെ 2010 മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരവും അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ 2013ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം അടക്കമുള്ളവ സലിം കുമാർ നേടിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു.ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവില്‍ വ്യാജ ചികിത്സകള്‍ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right