മങ്ങാട് എയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണ പരിപാടി പി.ടി.എ. പ്രസിഡണ്ട് ഖൈറുന്നിസ റഹീമിന്റെ അധ്യക്ഷതയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ എം. ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ദിന പ്രതിജ്ഞ, ജലം- വായു -മണ്ണ് എന്നിവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവ അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.
സ്കൂൾ പരിസരത്ത് സംയുക്തമായി വൃക്ഷത്തൈകൾ നട്ടു. വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ അംഗങ്ങളും എളേറ്റിൽ വട്ടോളിയിൽ ഏകദേശം പത്ത് തലമുറകൾക്ക് തണലും കുളിരുമേകിയ 200ൽ പരം വർഷം പഴക്കള്ള ഈട്ടി മരത്തിന് "വൃക്ഷാദരവും" സംരക്ഷണ പ്രതിജ്ഞയും നടത്തി.
പി. ടി. എ. പ്രസിഡന്റ് ഖൈറുന്നിസ റഹീമിൻ്റെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ അയ്യൂബ് പൂക്കോട് ഉദ്ഘാടനം ചെയ്തു. .ചടങ്ങിൽ ഇസ്ഹാക്ക് മാസ്റ്റർ പൂക്കോട്ട്, അസീസ് മാസ്റ്റർ എന്നിവർ മുത്തശ്ശി മരത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
എ.കെ. ഗ്രിജീഷ് മാസ്റ്റർ, എസ്.ആർ.ജി. കൺവീനർ പി.കെ.ലൂനടീച്ചർ, കെ.ജൗഹ റത്തുൽ മക്കിയ, എൻ. പി.റസിയ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു. പ്രധാന അധ്യാപകൻ കെ ഉമ്മർ മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കമറുൽ ഇസ്ലാം മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Tags:
EDUCATION