എളേറ്റിൽ: എളേറ്റിൽ ജി എം.യു.പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വളരെ വിപുലമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡൻറ് കെ.സി ഫസലുറഹ്മാൻ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മാസ്റ്റർ എം.വി അനിൽകുമാർ ബോധവൽക്കരണം നടത്തി. പാഴ് വസ്തുക്കൾ കൊണ്ട് കുട്ടികൾ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തി.
പി.കെ റംലാ ബീവി ,കെ.ആമിന ഷഹബാൻ,കെ.എം ഉഷ,കെ സുമയ്യ,സവിത പി മോഹൻ,പി. കെ അശ്വിൻ,സി. കെ. അബ്ദുൽ അമീർ,കെ. കെ. നവാസ്,വി സജിത്ത് എന്നിവർ സംസാരിച്ചു.
Tags:
EDUCATION