Trending

തനിമ കലാസാഹിത്യ വേദിയുടെ വർഷം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികൾക്ക് മെയ് 30-ന് തുടക്കം; 'ഹജ്ജ് ഓർമ്മകളുടെ കാവ്യസഞ്ചാരം' താമരശ്ശേരിയിൽ

കൊടുവള്ളി: തനിമ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്ക് തുടക്കമാകുന്നു. പരിപാടികളുടെ ഉദ്ഘാടനവും 'ഹജ്ജ് ഓർമ്മകളുടെ കാവ്യ സഞ്ചാരം' പരിപാടിയും മെയ് 30 ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് താമരശ്ശേരി ഐഡിയൽ സെന്ററിൽ വെച്ച് നടക്കും.

മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ പരിപാടി ഉദ്ഘാടനം ചെയ്യും. ഗാനരചയിതാക്കളായ ബാപ്പു വാവാട്, പക്കർ പന്നൂർ തുടങ്ങിയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഒരു വർഷത്തെ ക്യാമ്പയിന്റെ ഭാഗമായി സാംസ്കാരിക സഞ്ചാരം, എഴുത്തുകാർക്കൊപ്പം, പരിസ്ഥിതി ദിനാചരണം, ഫിലിം ഫെസ്റ്റിവൽ, 'കൈതപ്പുറത്തിനൊപ്പം ഒരു ദിനം' തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

യോഗത്തിൽ തനിമ ജില്ല പ്രസിഡന്റ് എഫ്. എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡോ. ഷറഫുദ്ദീൻ കടമ്പോട്ട്, ടി. എം. അബ്ദുൽ ഹമീദ്, ഫൗസിയ ഷംസ്, അഷറഫ് വെള്ളിപറമ്പ്, അമീൻ ജൗഹർ മുക്കം, ബഷീർ പൊറ്റശ്ശേരി, നസീബ ബഷീർ, സലാം കരുവാംപൊയിൽ എന്നിവർ സംസാരിച്ചു. 

തനിമ ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവും, വൈസ് പ്രസിഡന്റ് കെ. പി. മുസ്തഫ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right