Trending

പൂനൂർ മുബാറക് ഗ്രൗണ്ടിൽ ഈദ് ഗാഹ് നടന്നു; സാഹോദര്യവും സമാധാനവും പുനഃസ്ഥാപിക്കാൻ ആഹ്വാനം.

പൂനൂർ: കെ.എൻ.എം പൂനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൂനൂർ മുബാറക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ബലിപെരുന്നാൾ നമസ്കാരം ഭക്തിനിർഭരമായി നടന്നു. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികളാണ് ഈദ് ഗാഹിൽ പങ്കെടുത്തത്.


അമ്മാർ സുല്ലമി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകുകയും ഈദ് സന്ദേശം നൽകുകയും ചെയ്തു. സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

​​നമസ്കാരത്തിന് ശേഷം വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ കൈമാറിയാണ് പിരിഞ്ഞുപോയത്. യൂണിറ്റ് KNM ഭാരവാഹികൾ ഈദ് ഗാഹിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
Previous Post Next Post
3/TECH/col-right